
അനുഭവം മധുരമാവുമ്പോള്‍
തുടങ്ങേണ്ടത് എവടെ നിന്ന്?? എങ്ങനെ ?? കാര്യം നിസാരല്ലേയ് !!
സംഭവം തൃശൂര്‍ പി.സി തോമസിന്റെ എന്ട്രന്‍സ് ക്ലാസ്സില്‍ നിന്നാണെങ്കിലും വിഷയം അവിടെയുള്ള ലേഡിസ് ഹോസ്ടലാണ് !!
ഞങ്ങള്‍ സത്യത്തില്‍ നാല് സുഹൃത്തുക്കള്‍ ,അടുത്ത സുഹൃത്തുക്കള്‍.. .എന്ന് പറയാം.അമല്‍,അനസ്,അലക്സ് പിന്നേ ഞാനും. ഒരുമിച്ചാല്‍ ഞങ്ങള്‍ കാട്ടാത്ത കുരുത്തകെടുകളില്ല . സ്ഥിരമായി ക്ലാസ്സിലിരുന്നു കാട്ടുന്ന പഴഞ്ചന്‍ എര്‍പാടാണ് ഉറക്കം.ഏതായാലും ഞങ്ങളെ അതിനു കിട്ടില്ല.സ്ഥിരമായി കലാപരിപാടികള്‍ വത്യസ്തമായി അവതരിപ്പിക്കുന്നത്‌കൊണ്ടാവാം ഞങ്ങളുടെ സ്വന്തം അധ്യാപകര്‍ ഫസ്റ്റും സെകണ്ടും ഇരിപിടങ്ങളിലേക്ക് ഞങ്ങളെ തട്ടുന്നത്.അങ്ങനെ പാവം ഞങ്ങള്‍ എയര്‍ പിടിച്ചു ക്ലാസുകള്‍ കഴിച്ചുകൂട്ടി.അങ്ങനെയിരിക്കെ ക്ലാസ്സിന്റെയ് ചൂടില്‍ നിന്ന് രക്ഷപെടാന്‍ ജനാലയിലൂടെയ് പുറത്തേക്കു നോക്കിയിരിക്കെയര്‍ന്നു കാര്‍ത്തിക് എന്ന മഹാന്‍,"ഞാന്‍ തന്നേയ്" .കണ്ണിനു കുളിരേകി ലേഡീസ് ഹോസ്റെലിന്റെയ് മുകളില്‍ പെണ്‍കുട്ടികള്‍.., ഉടനെ തന്നേയ് നമ്മുടെ ചെങ്ങായിമാരെ വിളിച്ചു കാട്ടി. അതുവരെ നിശബ്ദതയില്‍ മുങ്ങി നിന്നിരുന്ന ക്ലാസ്സില്‍ ജീവന്റെയ് തുടിപ്പുയര്‍ന്നത് ഞാന്‍ ശ്രദ്ധിച്ചു.ഹാവൂ,ക്ലാസ്സ് ഉണര്‍ന്നു...ആദ്യം നമ്മുടെ ഒരു ചെങ്ങായി പെണ്‍കുട്ടികളേ നോക്കി ഒരു ഹായ് പാസാക്കി.അവിടെ ഒരു ചര്‍ച്ച അവര്‍ക്കിടയില്‍ രൂപം കൊണ്ടത് ഞങ്ങളെ വിഷമത്തിലാക്കി.കുറച്ചു കഴിഞ്ഞപ്പോള്‍ കാറ്റാടി യന്ത്രത്തെ പോലെ കുറേ കയികള്‍ ഞങ്ങള്‍ക്ക് നേരേ..പെണ്‍കുട്ടികള്‍ തിരികെ ഹായ് തരുകയാണ്.......!!.........................................,മനസ്സില്‍ ലട്ടു പൊട്ടിയെന്ന പ്രയോഗമവും ഉചിതം.അതുവരെ ഞങ്ങള്‍ നാലുപേര് തുടങ്ങിവെച്ച കലാപരിപാടിയില്‍ ക്ലാസ്സിലുള്ള എല്ലാവരും എടുത്തു ചാടുമെന്നു തീരെ പ്രതീക്ഷിച്ചില്ല.ബോയ്സ് മാത്രമുള്ള ക്ലാസ്സയതുകൊണ്ട് ഗേള്‍സ് എന്ന സാധനങ്ങളേ പേടിക്കേം വേണ്ട.ക്ലാസ്സ് മുഴുവന്‍ മുറവിളി കൂട്ടുന്നത് കണ്ടു ഞങ്ങളുടെ ഫിസിക്സ് അധ്യാപകന്‍
ഫ്രാന്‍സിസ് സര്‍ എല്ലാവരേം നോക്കി എന്താണ്ട എന്ന ഭാവത്തില്‍.,പിന്നേ ഉയരുന്നത് സാറിന്റെ തൃശൂര്‍ ഭാഷ."എന്തൂട്ടാട കാട്ടണേ". സംഭവം ഏതാണ്ട് മൂപ്പര്‍ക്ക് കത്തി.ജനലിന്ടെയ് അടുത്തിരിക്കുന്ന എല്ലാ ചെട്ടമാരെയും പൊക്കി.ഞാനും ഉള്‍പെട്ടു.പിന്നേ അവ്ടെയുണ്ടാര്‍ന്ന പെണ്‍പിള്ളേരെ കാണണില്ല.എല്ലാം ഞങ്ങള്‍ക്ക് പണി കിട്യപ്പോള്‍ മുങ്ങി.ഞങ്ങള്‍ നാലുപേരേ സര്‍ ചോദ്യം ചെയ്യാന്‍ തുടങ്ങി..ഹാവൂ,എന്റെയൂഴം..ഞാന്‍ പറഞ്ഞു സര്‍ എനിക്ക് അവിടെയുള്ള പ്ലാവ് മരം മാത്രേ കാണാന്‍ പറ്റുള്ളൂ എന്ന്..
അത് കേട്ടതും മൂപ്പരുടെ മറുപടി ക്ലാസ്സിനെ ഹരം കൊള്ളിച്ചത് എനിക്കിട്ടുള്ള നല്ലൊരു പണിയാര്‍ന്നു..
"മോനേ നീ പ്ലാവിലെ എത്ര ചക്ക എണ്ണിയടാ"
"സാറേ,എണ്ണി തീരുമ്പോഴേക്കും സര്‍ പോക്കിയെന്നു "
മറുപടി അമലിന്റെ വക കൊടുത്തപ്പോള്‍ ഒരു ഗെറ്റ് ഔട്ടും !!
ഇനി അനുഭവങ്ങളുടെ ആ കാലം 5 ദിവസങ്ങള്‍ കൂടി മാത്രം !!
മനസിനെ വിഷമതിലാക്കുന്ന ഏതാനം ദിവസങ്ങള്‍ !!!